video
play-sharp-fill
വി.മുരളീധരൻ  കേന്ദ്രമന്ത്രിയായതോടെ  ആഹ്‌ളാദ തിമിർപ്പിൽ കേരളത്തിലെ ബി ജെ പി പ്രവർത്തകർ

വി.മുരളീധരൻ കേന്ദ്രമന്ത്രിയായതോടെ ആഹ്‌ളാദ തിമിർപ്പിൽ കേരളത്തിലെ ബി ജെ പി പ്രവർത്തകർ

സ്വന്തംലേഖിക

ഏറെ ആകാംക്ഷകൾക്കൊടുവിൽ രണ്ടാം എൻ.ഡി.എ സർക്കാരിൽ വി മുരളീധരൻ കേന്ദ്രമന്ത്രിയായതോടെ സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ ആവേശത്തിലാണ്. മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിൽ മധുരം വിതരണം ചെയ്താണ് പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചത്. കേന്ദ്രമന്ത്രിയാവുന്നതിന്റെ ആവേശത്തിലായിരുന്നു കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള വി.മുരളീധരന്റെ വീട്. രണ്ടാം എൻ.ഡി.എ സർക്കാരിൽ കേരളത്തിൽ നിന്ന് വി മുരളീധരൻ അംഗമാകുമെന്ന വാർത്ത പരന്നതോടെ തന്നെ ബിജെപി പ്രവർത്തകർ ആഹ്ലാദത്തിലായിരുന്നു. പാർട്ടി പ്രവർത്തകരും നേതാക്കളും കുടുംബാംഗങ്ങളും മധുര വിതരണം നടത്തി. സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് മുരളീധരന്റെ ഭാര്യ ഡോ. കെ.എസ് ജയശ്രീ പറഞ്ഞു.തലശേരി സ്വദേശിയായ വി മുരളീധരൻ 1982ൽ കോഴിക്കോട്ടെ ആർ.എസ്.എസ് കാര്യാലയം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെയാണ് താമസം കോഴിക്കോട്ടേക്ക് മാറ്റിയത്. രണ്ടാം മോദി സർക്കാരിൽ വി.മുരളീധരൻ കേന്ദ്രമന്ത്രിയായതിൽ ബി.ജെ.പി പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ ആഹ്‌ളാദ
പ്രകടനം നടത്തി.