video
play-sharp-fill

കടുത്ത അതൃപ്തി; പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ല;  കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവച്ചു

കടുത്ത അതൃപ്തി; പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ല; കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവച്ചു

Spread the love

തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവച്ചു.

ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരന്‍ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരന് കൈമാറിയത്. കെപിസിസി പുനഃസംഘടനയിലെ കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്‍റെ രാജി.

വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്‍റെ പ്രധാന പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും സുധീരന്‍ പരാതി ഉയര്‍ത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സുധീരന്‍റെ വീട്ടില്‍ പോയി കെ സുധാകരന്‍ കണ്ടിരുന്നുവെന്നും പ്രശ്നങ്ങള്‍ അദ്ദേഹം പരിഹരിക്കുമെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡൻ്റ് പി ടി തോമസ് പറഞ്ഞു