
കണ്ണൂർ: പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം.
എല്‍ഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് സിപിഎം ആരോപണം. വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് പരാതി.
റൂറല്‍ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നല്‍കി. തെരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തിച്ച സ്ഥലം ഉടമയെ സിപിഎമ്മുകാർ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പയ്യന്നൂർ കോത്തായി മുക്കിലാണ് വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിർമാണം തുടങ്ങിയത്. പണി തീരാറായപ്പോള്‍ സ്ഥലം ഉടമ, വി കുഞ്ഞികൃഷ്ണനെ സമീപിച്ച് സിപിഎം ഭീഷണി ഉണ്ടെന്നും സ്ഥലം മാറണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
പയ്യന്നൂരിലെ സിപിഎം മാഫിയ സംഘം ജനാധിപത്യപരമായി നടക്കുന്ന തെരഞ്ഞെടുപ്പ് പോലും ഭയപ്പെടുന്നതായി സ്ഥാനാർഥി കുറ്റപ്പെടുത്തി.



