
കൊച്ചി: തനിക്ക് മേയർ പദവി ലഭിക്കുന്നതിന് ലത്തീൻ സഭ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കൊച്ചി മേയർ വി.കെ.മിനിമോള്‍.
നടത്തിയത് വൈകാരിക പ്രതികരണമായിരുന്നെന്നും എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ടെന്നും മിനിമോള്‍ പറഞ്ഞു. എല്ലാവരോടുമുള്ള നന്ദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. പാർട്ടി തന്റെ സീനിയോറിറ്റിയും കഴിവും പരിഗണിച്ചാണ് മേയർ പദവി നല്‍കിയതെന്നും വി.കെ. മിനിമോള്‍ വ്യക്തമാക്കി.
ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം ഉയർന്നതിന്റെ തെളിവാണ് തനിക്ക് ലഭിച്ച മേയർ പദവി എന്നായിരുന്നു കെ.ആർ.എല്‍.സി.സി ജനറല്‍ അസംബ്ലിയില്‍ മിനിമോള്‍ പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്ക് വേണ്ടി സഭയിലെ പിതാക്കന്മാർ സംസാരിച്ചുവെന്നും പദവികള്‍ നിശ്ചയിച്ചപ്പോള്‍ സമുദായത്തിന് സംഘടനാ ശക്തി തെളിയിക്കാൻ സാധിച്ചുവെന്നും മിനിമോള്‍ പറഞ്ഞു.
ഇതിലാണ് മേയർ വിശദീകരണവുമായി രംഗത്തെത്തിയത്.



