
ചങ്ങനാശേരി: കഴിഞ്ഞ സീസണിൽ 150 കോടിയുടെ കിഴിവ് കൊള്ളയാണ് നെല്ല് സംഭരണത്തിൽ നടന്നതെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും നെൽക്കർഷ സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി.
17 ദിവസമായിട്ടും കുറിച്ചി കക്കുഴി പാടശേഖരത്തിലെ നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം പാഡി ഓഫീസിനു മുമ്പിൽ നടത്തിയ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഴിവായി എടുക്കുന്ന നെല്ലിന്റെ തുക എവിടേക്കാണ് പോകുന്നതെന്ന് ഒരിടത്തും രേഖപ്പെടുത്തുന്നില്ല. ഇതു മില്ലുകാരും പാഡി ഓഫീസർമാരും ചേർന്ന് വീതം വയ്ക്കുകയാണെന്നു ലാലി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാടശേഖരസമിതി കമ്മീഷണർ ഷമ്മി വിനോദിന്റെ അധ്യക്ഷതയിൽ എന്കെഎസ്‌എസ് മേഖലാ കൺവീനർ ജിക്കു കുര്യാക്കോസ് മുഖ്യപ്രസംഗം നടത്തി, അജയകുമാര്, അഭിഷേക് ബിജു, എം.ജെ. മർക്കോസ് , രഘുനാഥന് കെ., ബേബി മുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.



