
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ് സീരിയൽ താരം വിജെ ചിത്രയെ (28) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന ‘പാണ്ഡ്യൻ സ്റ്റോർസ്’ എന്ന സീരിയലിലെ’മുല്ലൈ’ എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ചിത്ര.
നസറത്ത്‌പേട്ടൈയിലെ ഹോട്ടലിൽ വച്ചാണ് ചിത്ര ജീവനൊടുക്കിയത്. സീരിയൽ ഷൂട്ടിംഗിനായാണ് ഇവിടെ ഹോട്ടലിൽ താമസിച്ചിരുന്നത്. പ്രതിശ്രുത വരനായ ഹേമന്തും ഒപ്പമുണ്ടായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ രണ്ടരയോടെയാണ് ചിത്ര ഹോട്ടൽ മുറിയിൽ തിരികെയെത്തിയത്.ഹേമന്തിന്റെ വാക്കുകൾ അനുസരിച്ച് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ താരം കുളിച്ച് വരാമെന്ന് പറഞ്ഞാണ് പോയത്.
എന്നാൽ ദീർഘ സമയത്തിന് ശേഷം പുറത്തേക്ക് കാണാത്തതിനെ വാതിലിൽ തട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇയാൾ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. ഈ സമയത്താണ് ചിത്രയെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.