
ഉപഭോക്താക്കളുടെ മൊബൈൽ അനുഭവം വിലയിരുത്തുന്ന ഒരു സ്വതന്ത്ര സംവിധാനമായ ഓപ്പൺ സിഗ്നലിന്‍റെ ‘ഇന്ത്യ മൊബൈൽ നെറ്റ്‌വര്‍ക്ക് എക്സ്പീരിയൻസ് റിപ്പോർട്ട് – ഏപ്രിൽ 2022’ പ്രകാരം, ‘വി’ (വോഡഫോൺ ഐഡിയ) ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4 ജി നെറ്റ്‌വര്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തുടനീളം ഡൗൺലോഡിങിലും അപ്ലോഡിങിലും ഏറ്റവും വേഗതയേറിയ 4 ജി നെറ്റ്‌വര്‍ക്കായി ‘വി’ മാറി.
2021 ഡിസംബർ 1 മുതൽ 2022 ഫെബ്രുവരി 28 വരെ ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ 4 ജി നെറ്റ്‌വര്‍ക്ക് അനുഭവങ്ങൾ വിലയിരുത്തിയാണ് ഓപ്പൺ സിഗ്നൽ പഠനം നടത്തിയത്. 22 ടെലികോം സർക്കിളുകളിലെ നഗരങ്ങളിലെ ഡാറ്റ വേഗത വിശകലനം ചെയ്തു.
‘വി’ എല്ലാ സ്പീഡ് അവാർഡുകളും നേടിയതായി ഓപ്പൺ സിഗ്നൽ ടെക്നിക്കൽ അനലിസ്റ്റ് ഹാർദിക് ഖത്രി പറഞ്ഞു. ‘വി’ നെറ്റ്‌വര്‍ക്കിൽ, ഉപയോക്താക്കള്‍ക്ക് ശരാശി 13.6 എം.ബി.പി.എസ്. ഡൗണ്‍ലോഡ് സ്പീഡും 4.9 എം.ബി.പി.എസ്. അപ്‌ലോഡ് സ്പീഡും ലഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group