video
play-sharp-fill
ദിലീപിന് പറ്റത്തില്ല, വി ഡി സതീശനാകാം; സതീശനെന്താ കൊമ്പുണ്ടോ.? പ്രതിപക്ഷ നേതാവിന് ശബരിമലയിൽ സ്വാമി ദർശനത്തിന് കൂടുതൽ സമയം അനുവദിച്ചതായും പ്രത്യേക പരിഗണന നൽകിയതായും വ്യാപക പരാതി; മറ്റ് അയ്യപ്പന്മാരെ സതീശൻ്റെ സുഖദർശനത്തിനായി തള്ളി മാറ്റുന്നതും ദൃശ്യങ്ങളിൽ

ദിലീപിന് പറ്റത്തില്ല, വി ഡി സതീശനാകാം; സതീശനെന്താ കൊമ്പുണ്ടോ.? പ്രതിപക്ഷ നേതാവിന് ശബരിമലയിൽ സ്വാമി ദർശനത്തിന് കൂടുതൽ സമയം അനുവദിച്ചതായും പ്രത്യേക പരിഗണന നൽകിയതായും വ്യാപക പരാതി; മറ്റ് അയ്യപ്പന്മാരെ സതീശൻ്റെ സുഖദർശനത്തിനായി തള്ളി മാറ്റുന്നതും ദൃശ്യങ്ങളിൽ

ശബരിമല: ശബരിമല വിഷയത്തിൽ ദിലീപിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും.

ശബരിമല ദര്‍ശനത്തിന് പോയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സാധാരണ ഭക്തര്‍ക്ക് അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം തൊഴാന്‍ അനുവദിച്ചുവെന്നും പ്രത്യേക പരിഗണന നൽകിയെന്നുമുള്ള വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഏറെ നേരം തൊഴുതുനില്‍ക്കുന്ന വി.ഡി. സതീശനെ വീഡിയോയില്‍ കാണാം. അതേ സമയം പിന്നിലുള്ള മറ്റ് സാധാരണ ഭക്തരെ പൊലീസ് അതിവേഗം തള്ളി മാറ്റുന്നതും കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണഭക്തരുടെ ക്യൂവില്‍ ആണ് സതീശന്‍ കയറിവരുന്നതെങ്കിലും ഭഗവാന് മുന്നില്‍ സാധാരണ ഭക്തരെ അപേക്ഷിച്ച്‌ ഏറെ നേരം നില്‍ക്കാന്‍ സതീശനെ അനുവദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്ന പൊലീസും ഒരു കൈ സഹായിക്കുന്നത് കാണാം.

അതേ സമയം സതീശന് പിന്നിലായി വരുന്ന സ്വാമിമാരെ മുഴുവന്‍ അതിവേഗം നീക്കാന്‍ പൊലീസ് ഉത്സാഹിക്കുന്നതും കാണാം. വിഐപി ദര്‍ശനമല്ലാത്ത ഒരു വിഐപി ദര്‍ശനം എന്നാണ് സമൂഹമാധ്യമം ഇതിനെ വിമര്‍ശിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്‍ ദിലീപിന് വിഐപി ദര്‍ശനം അനുവദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. സാധാരണഭക്തരെ ക്യൂവില്‍ നിന്ന് ‘ ദര്‍ശനം നടത്താന്‍ മാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍ ദിലീപിന് ദര‍്ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നായിരുന്നു പരാതി.

നടന്‍ ദിലീപിന് പുറമേ മറ്റ് രണ്ട് ഉന്നതര്‍ക്ക് കൂടി ദര്‍ശനത്തിന് വിഐപി പരിഗണന നല്‍കിയെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മീഷണറുടെ റിപ്പോർട്ടില്‍ പറയുന്നതായി കേള്‍ക്കുന്നു. ആലപ്പുഴ ജില്ലാ ജഡ്‌ജി കെകെ രാധാകൃഷ്‌ണൻ, നോർക്കയുടെ ചുമതല വഹിക്കുന്ന കെപി അനില്‍കുമാർ എന്നിവര്‍ക്കാണ് വിഐപി ദര്‍ശനം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.