നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കും; മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? ; വി ഡി സതീശൻ

Spread the love

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

video
play-sharp-fill

ജമാഅത്തെ ഇസ്ലാമി അമീർ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്, പിന്നെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും വി.ഡി. സതീശൻ ചോദിച്ചു.

‘മതരാഷ്ട്രവാദം ഇല്ലെന്ന് അവർ വ്യക്തമാക്കിയ സ്ഥിതിക്ക് അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? എന്നായിരുന്നു വി.ഡി. സതീശൻ്റെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം വാദങ്ങൾ അവർ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, ഏകദേശം നാലു പതിറ്റാണ്ട്‌ കാലത്തോളം അവർ സിപിഎമ്മിന്റെ കൂടെയായിരുന്നു. സിപിഎമ്മിന്റെ കൂടെ നിൽക്കുമ്പോൾ എല്ലാവരും മതേതരവാദികളും സിപിഎം വിട്ടുകഴിഞ്ഞാൽ ഉടൻ വർഗീയവാദികളും ആകും.

ആ നിലപാടിനോട് യോജിപ്പില്ലെന്നും ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതെല്ലാം പ്രശ്‌നമാകുന്നത്. ആ നിലപാട് ശരിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി.