മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ; വി ഡി സതീശന്‍ ചെയ്തത് തെറ്റോ? ഓണസദ്യയിലും രാഷ്ട്രീയം വേണോ? ചെയ്തത് മോശമായിപ്പോയി എന്ന് കെ സുധാകരൻ; കോണ്‍ഗ്രസില്‍ ഭിന്നസ്വരം

Spread the love

കൊച്ചി: കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ വച്ച്‌ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ക്രൂരമായ മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഓണസദ്യ കഴിച്ചതിനെ ചൊല്ലി വിവാദം.

video
play-sharp-fill

സതീശന്‍ ചെയ്തത് തെറ്റ് എന്ന് ഒരു വിഭാഗവും ഓണസദ്യയിലും രാഷ്ട്രീയം വേണോ എന്ന് മറുവിഭാഗവും ചോദിക്കുന്നു.

കോണ്‍ഗ്രസില്‍ വിഷയം വലിയ ചര്‍ച്ചയാണ്. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനോട് ഇതു സംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ മോശമായിപ്പോയി എന്നായിരുന്നു പ്രതികരണം. താനാണെങ്കില്‍ ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയിലും വിഷയം വലിയ ചര്‍ച്ചയായി. സുധാകരന് കൈയ്യടി ലഭിക്കുന്നുണ്ട്. സതീശനെ പ്രതിരോധിക്കാന്‍ ഒരു വിഭാഗം പ്രയാസപ്പെടുകയും ചെയ്യുന്നു.

മുഖ്യമന്ത്രി സംഘടിപ്പിച്ച ഓണ വിരുന്നിന്റെ ഭാഗമായുള്ള ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തതും മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിച്ചതും. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുഖ്യമന്ത്രിയും ഫേസ്ബുക്ക് പേജില്‍ ഇതുപങ്കുവച്ചിരുന്നു.

സഹപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്ക് സംരക്ഷണം നല്‍കുന്നത് മുഖ്യമന്ത്രിയാണ് എന്നാണ് കോണ്‍ഗ്രസിലെ വികാരം.