
കൊച്ചി: വിഡി സതീശന്റെ ഡീല്‍ ആരോപണങ്ങളിലും പിണറായി വിജയനെതിരായ ആരോപണത്തിലും മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നത് സിപിഎം ആണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ആര്‍എസ്എസുമായി ബന്ധമുല്ള പാര്‍ട്ടി യുഡിഎഫ് ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. വോട്ട് കണക്ക് നോക്കിയാല്‍ ആരാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് മനസിലാകും.
രാവിലെ എഴുന്നേറ്റാല്‍ നുണ പറയലാണ് സതീശന്റെ പണി. അത് ഉറങ്ങും വരെ തുടരും. വിഡി സതീശൻ വർഗീയതക്കെതിരെയാണെന്ന് പറഞ്ഞു നടക്കുകയാണ്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് പരസ്യമായി പറഞ്ഞു. സതീശൻ ഒരക്ഷരം പറഞ്ഞോ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎംഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂ.കെ എം ഷാജി വർഗീയവാദത്തിന്റെ മുഖമുദ്രയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് ശുദ്ധ അസംബന്ധവു മറ്റൊരു കളവുമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.



