ജനാധിപത്യ പാർട്ടിയായതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികം; യുഡിഎഫിനു 100 സീറ്റുകളിൽ കൂടുതൽ ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും; വി.ഡി. സതീശൻ

Spread the love

കൊച്ചി: യുഡിഎഫിനു 100 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നും അല്ലാത്ത പക്ഷം താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

video
play-sharp-fill

അർഹരായ പലർക്കും സീറ്റ് ലഭിച്ചിട്ടില്ലെന്നും കൂട്ടായ പ്രവർത്തനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടും എന്നും അദ്ദേഹം വ്യക്തമാക്കി. സതീശനോ സണ്ണി ജോസഫോ പറഞ്ഞാൽ മാത്രം കാര്യം നടക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. ജനാധിപത്യ പാർട്ടിയായതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികം.

എല്ലാ പ്രശ്നവും പരിഹരിച്ച ശേഷമാണു ഡൽഹിയിൽനിന്നു തിരിച്ചെത്തിയത്. സ്ഥാനാർഥി നിർണയം വൈകുന്നു എന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല. സിപിഎമ്മിൽ നിന്ന് ഒട്ടേറെ നേതാക്കൾ യുഡിഎഫിനു വേണ്ടി മത്സരിക്കാൻ സന്നദ്ധരായിട്ടുണ്ട്. പിണറായിയുടെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണെന്നും സതീശൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറവൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് വരാപ്പുഴയിൽ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലുള്ള പലർക്കും സീറ്റ് കൊടുക്കാൻ വിഷമിക്കുന്നതു കൊണ്ടാണു കൂടുതൽ ‘വിസ്മയങ്ങൾ’ വേണ്ടെന്നു വച്ചത്.