സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി വി ഡി സതീശൻ; നിര്‍ണായക സന്ദര്‍ശനം സിനഡ് നടക്കുന്നതിനിടെ; ബിഷപ്പുമായി ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച

Spread the love

കൊച്ചി: സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

video
play-sharp-fill

മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു.

സഭാ വിഷയങ്ങളില്‍ നിർണായക തീരുമാനങ്ങള്‍ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.
ഇന്നലെ രാത്രി ഒൻപതേകാലോടെയാണ് സതീശൻ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ എത്തിയത്. പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയക്കാർക്കോ മറ്റോ പ്രവേശനം നല്‍കാറില്ല. എന്നാല്‍ പ്രതിപക്ഷ നേതാവിനെ വിളിപ്പിച്ചതാണോ, പോയതാണോ എന്ന് വ്യക്തമല്ല.