‘സിപിഎമ്മുകാര്‍ ശവംതീനികള്‍; ഒരു ഡസൻ മന്ത്രിമാര്‍ തോല്‍ക്കും’; യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്ന് വി ഡി സതീശൻ

Spread the love

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

video
play-sharp-fill

2001ല്‍ പോലും കാണാനാവാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം നേടുമെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് ഒരു ഡസൻ മന്ത്രിമാർ തോല്‍ക്കാൻ പോവുകയാണെന്നും സതീശൻ പരിഹസിച്ചു.

തൻ്റെ മണ്ഡലത്തിലെ ഫലത്തെ കുറിച്ച്‌ മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടെന്നും 25 കൊല്ലമായി തന്നെ വിജയിപ്പിക്കുന്ന മണ്ഡലമാണ് ഇതെന്നും ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന അപൂർവ റെക്കോർഡ് മണ്ഡലത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ലീഗ് സമ്മർദമുണ്ടാക്കുമെന്നത് വർഗീയ പ്രചരണമാണ്. ഇത്തവണ ഒരു സീറ്റ് പോലും ലീഗ് കൂടുതല്‍ ചോദിച്ചില്ല.

കോണ്‍ഗ്രസിന് മൂന്ന് സീറ്റ് അധികം കിട്ടുകയും ചെയ്തു എന്ന് പറഞ്ഞ സതീശന്‍, സിപിഎമ്മുകാര്‍ ശവംതീനികളാണെന്നും വിമര്‍ശിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് മറച്ച്‌ വയ്ക്കാനാണ് വയനാട് പുനരധിവാസം കോണ്‍ഗ്രസിനെതിരെ ആയുധമാക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.