video
play-sharp-fill

‘സിപിഐഎം നേതാക്കളുടെ സമനില തെറ്റി’….! ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല; കെ. സുധാകരനെതിരായ ആരോപണങ്ങളില്‍ വി ഡി സതീശന്‍

‘സിപിഐഎം നേതാക്കളുടെ സമനില തെറ്റി’….! ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല; കെ. സുധാകരനെതിരായ ആരോപണങ്ങളില്‍ വി ഡി സതീശന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഐഎം ആരോപണങ്ങളില്‍ പ്രതിരോധിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സിപിഐഎം നേതാക്കളുടെ സമനില തെറ്റിയെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ സമയത്തോ അന്വേഷണ ഘട്ടത്തിലോ എന്തുകൊണ്ട് കാര്യമായി എടുത്തില്ല. കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ പോലും ചെയ്തിട്ടില്ല.

ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണ്. എതിര്‍ ശബ്ദങ്ങളെ സിപിഐഎം ഭയക്കുന്നുവെന്നും ശിക്ഷ വിധിച്ച ശേഷമാണ് ആരോപണം ഉയര്‍ത്തുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.