
സ്വന്തം ലേഖിക
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ അദ്ദേഹം നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ചില ഭാഗത്തു നിന്ന് ദൗര്‍ഭാഗ്യകരമായ പ്രതികരണം ഉണ്ടായി. എന്താണ് നടന്നത് എന്ന് അറിയും മുന്‍പ് ഒരു നേതാവ് പലസ്തീനുമായി ബന്ധപ്പെടുത്തി എന്നും സതീശന്‍ വിമര്‍ശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ കളമശ്ശേരി സംഭവത്തില്‍ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായെന്നു അഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തുമെന്നും അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്.