
കോട്ടയം: 2025 ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം പ്രശസ്ത ദൃശ്യ മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസിനു സമ്മാനിക്കുവാൻ ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാര സമിതി തീരുമാനിച്ചു.
പ്രശസ്‌ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, ഗാന്ധിജി സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ : ബാബു സെബാസ്റ്റ്യൻ, പ്രശസ്ത സാഹിത്യകാരി മ്യൂസ് മേരി ജോർജ്ജ് എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
25001 രൂപയും പ്രശസ്തി പത്രവും, പ്രശസ്‌ത ശില്‌പി രൂപകല്‌പന ചെയ്ത ശില്പവുമാണ് അവാർഡ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉഴവൂർ വിജയന്റെ 8-ാം മത് ചരമ വാർഷിക ദിനമായ ജൂലൈ 23 ബുധനാഴ്ച രാവിലെ 10.30 ന് കോട്ടയം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ എൻ.സി.പി. (എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം എൻസിപി (എസ്) സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം ജോണി ലൂക്കോസിന് സമ്മാനിക്കും.
സംസ്ഥാന സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ്. സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്‌റ്റിൻ അനുസ്‌മരണ പ്രഭാഷണം നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം. എൽ. എ., മോൻസ് ജോസഫ് എം. എൽ. എ, അഡ്വ. വി.ബി. ബിനു, സണ്ണി തോമസ്സ്, ഫ്രാൻസിസ് തോമസ് എന്നിവർ ഉഴവൂർ വിജയൻ അനുസ്‌മരണ പ്രഭാഷണവും ജോണി ലൂക്കോസ് മറുപടി പ്രസംഗവും നടത്തും.
എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. എൻ.സി.പി. (എസ്) സംസ്ഥാന നേതാക്കളായ ലതികാ സുഭാഷ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ടി.വി. ബേബി, എസ്.ഡി. സുരേഷ് ബാബു, കാണക്കാരി അരവിന്ദാക്ഷൻ, സാബു മുരിക്കവേലി എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ
അഡ്വ: കെ .ആർ .രാജൻ (എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി), സുഭാഷ് പുഞ്ചക്കോട്ടിൽ, (എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി), ബെന്നി മൈലാടൂർ (എൻ.സി.പി (എസ്) ജില്ലാ പ്രസിഡൻ്റ്), ബാബു കപ്പക്കാലാ (എൻ.സി.പി. (എസ്സ്) ജില്ലാ ജനറൽ സെക്രട്ടറി )എന്നിവർ പരിപാടികൾ വിശദീകരിച്ചു.