ഉഴവൂരിൽ വികസന സദസ് നടത്തി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭാവിവികസനങ്ങളും ചർച്ചചെയ്ത് വികസന സദസ്.

കരുനെച്ചി ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നടന്ന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ പങ്കാളിത്തം കൊണ്ടു മാത്രമേ വികസന പ്രവർത്തനങ്ങൾ അർത്ഥവത്തായി നടപ്പാക്കാനാവു എന്നും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ന്യൂജന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് സിന്ധുമേൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജു പി. ബെന്നി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.എൻ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. തങ്കച്ചൻ, ജോണിസ് പി. സ്റ്റീഫൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെസീന്ത പൈലി, വി.ടി. സുരേഷ്, സിറിയക്ക് കല്ലട, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സുരേഷ് എന്നിവർ പങ്കെടുത്തു.
റിസോഴ്സ് പേഴ്സൺ കെ. ആർ. സുരേഷ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് തദ്ദേശ സ്ഥാപനത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു.

കെ.ആർ. നാരായണൻ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നു പൊതുചർച്ചയിൽ അഭിപ്രായം ഉയർന്നു. ഉഴവൂർ, മോനിപ്പള്ളി ടൗണുകളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് ശുചിമുറികൾ സ്ഥാപിക്കൽ, ലൈഫ് മിഷൻ വീടുകൾക്ക് അനുവദിച്ചിരിക്കുന്ന തുക ഉയർത്തൽ തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ഉയർന്നു.