ഉഴവൂർ വിജയൻ അനുസ്മരണവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു ; കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മന്ത്രി ഏ കെ ശശീന്ദ്രൻ ജോണി ലൂക്കോസിന് പുരസ്കാരം സമ്മാനിച്ചു

Spread the love

കോട്ടയം : ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം മനോരമ ന്യൂസ് ചാനൽ ഡയറക്ടർ ജോണി ലൂക്കോസിന്. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ, വനം വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രൻ ജോണി ലൂക്കോസിന്  പുരസ്കാരം സമ്മാനിച്ചു.

video
play-sharp-fill

പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ,ഗാന്ധിജി സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ: ബാബു സെബാസ്റ്റ്യൻ, പ്രശസ്ത സാഹിത്യകാരി  മ്യൂസ് മേരി ജോർജ്ജ് എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

25001 രൂപയും, പ്രശസ്തി പത്രവും, പ്രശസ്ത ശില്പി രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കോട്ടയം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ എൻ.സി.പി. (എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം എൻസിപി (എസ്) സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സഹകരണ -തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അനുസ്മരണ പ്രഭാഷണം നടത്തി.

ഭാരതത്തിൻ്റെ മതേതര കാഴ്ചപ്പാടിനെതിരേ വെല്ലുവിളി ഉയർത്തുവാൻ ആരെയും അനുവദിക്കരുതെന്നു അനുസ്മരണ പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, അഡ്വ. വി.ബി. ബിനു, അഡ്വ. കെ. ആർ. രാജൻ, സണ്ണി തോമസ്സ്, ഫ്രാൻസിസ് തോമസ് , ലതികാ സുഭാഷ്, സുഭാഷ് പുഞ്ചക്കോട്ടിൽ, സാബു മുരിക്കവേലി,മാത്യൂസ് ജോർജ്.ബാബു കപ്പക്കാല, ജോണി ലൂക്കോസ് എന്നിവർ സംസാരിച്ചു.