play-sharp-fill
ഉഴപ്പന്മാർക്ക് നിർബന്ധിത വിരമിക്കലിനൊരുങ്ങി കേന്ദ്ര സർക്കാർ

ഉഴപ്പന്മാർക്ക് നിർബന്ധിത വിരമിക്കലിനൊരുങ്ങി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി:റെയിൽവേ അടക്കമുള്ള മന്ത്രാലയങ്ങളിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 55 വയസ്സു പൂർത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാർക്കു നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമർപ്പിക്കണമെന്ന് സെക്രട്ടറിമാർക്ക് കേന്ദ്ര പെഴ്സനെൽ മന്ത്രലയത്തിന്റെ നിർദേശം.ജൂൺ 20-നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ മാസം മുതൽ റിപ്പോർട്ടുകൾ ശേഖരിച്ചു തുടങ്ങി.

അടുത്തവർഷം ആദ്യപാദത്തിൽ 55 വയസ്സോ സർവീസിൽ മുപ്പതു വർഷമോ പൂർത്തിയാക്കിയവരുടെ പട്ടിക നൽകാനാണു നിർദേശം. മികച്ചതും മോശവുമായ പ്രകടനം നടത്തുന്നവരുടെ പട്ടിക സമർപ്പിക്കണം. ജൂലായ് മുതൽ എല്ലാ മാസവും പതിനഞ്ചു ദിവസത്തിനിടെ ഈ വിലയിരുത്തൽ പട്ടിക നൽകിയിരിക്കണം. പൊതുതാത്പര്യം കണക്കിലെടുത്തു ജീവനക്കാരുടെ മുൻകൂർ വിരമിക്കൽ സംബന്ധിച്ചു അഭിപ്രായസ്വരൂപണത്തിനുള്ള നടപടികളെടുക്കണം -ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാംമോദി സർക്കാർ അധികാരമേറ്റ ശേഷം ജൂൺ 20-നു പെഴ്‌സനെൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സൂര്യനാരായണ ഝാ അയച്ചതാണു മന്ത്രാലയങ്ങൾക്കുള്ള സർക്കുലർ. ഒന്നാം മോദി സർക്കാരിന്റെ കാലയളവിലും സമാനമായ നിർദേശം നൽകിയിരുന്നെങ്കിലും കാര്യക്ഷമമായി നടപ്പാവാത്ത പശ്ചാത്തലത്തിലാണു വീണ്ടും ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രകടനം മോശമായവർ ബാധ്യതയാണെന്ന വിലയിരുത്തലിലാണ് ആനുകൂല്യങ്ങൾ നൽകി നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്താനുള്ള നീക്കം. 13 ലക്ഷം ജീവനക്കാരുള്ള റെയിൽവേയിൽ എണ്ണം പത്തുലക്ഷമാക്കി കുറയ്ക്കാനാണു സർക്കാർ നീക്കം.