
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിലെ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. വിദേശത്തു നിന്നും ഇവിടെയെത്തിയ യുവതിക്കും കുട്ടിക്കും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. റെഡ് സോണായ ജില്ലയില്‍ പൊതുവേ നിലവിലുള്ള നിയന്ത്രണങ്ങളായിരിക്കും ഇവിടെയും ബാധകമാകുക.
ജില്ലയില്‍ നിലവിലുണ്ടായിരുന്ന കണ്ടെയന്‍റ്മെന്‍റ് സോണുകള്‍ ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group