സംസ്ഥാനത്ത് യു വി സൂചിക ഉയരുന്നു: ഇടുക്കിയിൽ ഏറ്റവും കൂടുതൽ, കോട്ടയമുൾപ്പെടെ അഞ്ച് ജില്ലകളിൽ യു വി ഇൻഡെക്‌സ് 6; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ 

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായതോടെ ജാഗ്രത നിർദേശവുമായി അധികൃതർ. ചൂട് വർധിക്കുന്നതിനനുസരിച്ച് യു വി സൂചികയും ഉയരുകയാണ്. പകൽ സമയങ്ങളിൽ സൂര്യപ്രകാശത്തിന്റെ തീവ്രത കൂടുതലായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ പാലിക്കണമെന്ന് നിർദേശമുണ്ട്.

video
play-sharp-fill

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന യു വി ഇൻഡെക്‌സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്. ഇവിടെ യു വി സൂചിക 7 ആയി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ യു വി ഇൻഡെക്‌സ് 6 ആയി രേഖപ്പെടുത്തി. 6 മുതൽ 7 വരെ യു വി സൂചിക മഞ്ഞ മുന്നറിയിപ്പിൽപ്പെടുന്നു.

പകൽ 10 മുതൽ 3 വരെയാണ് ഉയർന്ന യു വി സൂചിക അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടൽ-ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികൾ, ജലഗതാഗത രംഗത്തുള്ളവർ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ, കാൻസർ രോഗികൾ, ചർമ്മ-നേത്ര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group