തീകൊളുത്തി മുടി വെട്ടുന്ന യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോ അനുകരിച്ചു; 12വയസ്സുകാരന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: തീകൊളുത്തി മുടി വെട്ടുന്ന യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോ അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ശിവനാരായണ്‍(12) ആണ് മരിച്ചത്. വെങ്ങാനുര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതിലൂടെയാണ് വീഡിയോ കാണുന്നത് പതിവായിരുന്നു. മുടിയില്‍ തീയിട്ട് പ്രൊഫഷണലുകള്‍ മുടിവെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ അടുത്തിലെ വളരെയധികം വൈറലായിരുന്നു. ഇതാണ് കുട്ടി അനുകരിച്ചത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയില്‍ ഒഴിച്ച് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മൂമ്മയും കുട്ടിയുടെ സഹോദരനും മാത്രമാണുണ്ടായിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കി.