
ഗോപേശ്വര്‍: ഉത്തരാഖണ്ഡില്‍ ലോക്കോ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേര്‍ക്കു പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
അപകട സമയത്ത് 109ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. പരുക്കേറ്റ 60 പേരില്‍ 42 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഉത്തരാഖണ്ഡിലെ അളകനന്ദ നദിയില്‍ 444 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുമായി പോയ ട്രെയിനാണ് പിപല്‍കോടി തുരങ്കത്തിനുള്ളില്‍ വച്ച് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിര്‍മാണ വസ്തുക്കള്‍, പാറ തുടങ്ങിയവ മാറ്റുന്നതിനായി ട്രെയിനുകള്‍ ഉപയോഗിക്കുന്ന പതിവുണ്ട്. പദ്ധതിക്കായുള്ള നിര്‍മാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്‌സ് ട്രെയിന്‍.




