2024-25ല്‍ നേടിയത് 51,000 കോടി രൂപയുടെ വരുമാനം; ഇന്ത്യയില്‍ മദ്യം വിറ്റ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ്

Spread the love

ന്യൂഡൽഹി: മദ്യ വില്പനയിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉള്ള സംസ്ഥാനം ഉത്തർപ്രദേശ്. യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രിയായ ഉത്തർപ്രദേശ്‌ 2024 – 25ല്‍ മദ്യം വിറ്റ്‌ നേടിയത്‌ 51,000 കോടി രൂപ.

video
play-sharp-fill

2018 – 19 വർഷത്തില്‍ 23,927 കോടിരൂപയായിരുന്നു യുപി സർക്കാരിന്റെ മദ്യ വില്പനയിലുള്ള വരുമാനം. അതാണ് 2024 -25ല്‍ ഇരട്ടിയിലേറെ വർധിച്ചത്.

കേരളമാണ് മദ്യവില്പനയില്‍ ഏറെ മുന്നിലെന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധം എന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമതും മൂന്നാമതും ഉള്ളത് യഥാക്രമം കോണ്‍ഗ്രസ്, ബിജെപി സർക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കോണ്‍ഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിന്റെ മദ്യ വില്പനയില്‍ നിന്നുള്ള വരുമാനം 38,525 കോടി രൂപയാണ്. 30,500 കോടി രൂപയാണ് മദ്യ വില്പനയിലൂടെ വരുമാനം ലഭിച്ച ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്ര മൂന്നാമതുള്ളത്.