video
play-sharp-fill

രോഗിയായ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോയ സ്ത്രീയെ ആംബുലന്‍സിൽ വെച്ച് ഭർത്താവിന്റെയും സഹോദരന്റെയും കൺമുൻപിൽ പീഡിപ്പിച്ചു: ഭർത്താവ് മരിച്ചു, സഹോദരനെ ക്യാബിനിൽ പൂട്ടിയിട്ടു, സ്ത്രീയെ റോഡിൽ തള്ളി

Spread the love

 

ഉത്തർപ്രദേശ്: ലക്നൗവിൽ രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചെന്ന് പരാതി. ആംബുലൻസ് ഡ്രൈവറും ഇയാളുടെ സഹായിയും ചേർന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ് ആരോപണം. ഭർത്താവിന് ആംബുലൻസിൽ നൽകിയിരുന്ന ഓക്സിജൻ സംവിധാനം പ്രതികൾ വിച്ഛേദിച്ചെന്നും ഇതേത്തുടർന്ന് ഭർത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ചെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.

 

പരാതിക്കാരിയുടെ ഭർത്താവ് അസുഖബാധിതനായി ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പരാതിക്കാരി ഇവിടെനിന്ന് വിടുതൽ വാങ്ങി ഭർത്താവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ഇതിനായി ഗാസിപുരിൽനിന്നുള്ള ഒരു സ്വകാര്യ ആംബുലൻസും വിളിച്ചു. തുടർന്ന് യാത്രയ്ക്കിടെയാണ് ആംബുലൻസ് ഡ്രൈവറും സഹായിയും പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

 

രോഗിയായ ഭർത്താവിനൊപ്പം പരാതിക്കാരിയും ഇവരുടെ സഹോദരനും ആംബുലൻസിലുണ്ടായിരുന്നു. യാത്രയ്ക്കിടെ ഡ്രൈവർ സ്ത്രീയോട് മുൻവശത്തെ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടു. സ്ത്രീ മുൻസീറ്റിലിരുന്നാൽ രാത്രി പോലീസിന്റെ പരിശോധന ഒഴിവാക്കാമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെ ഡ്രൈവറും സഹായിയും സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരാതിക്കാരി അതിക്രമത്തെ എതിർത്തെങ്കിലും പ്രതികൾ പിൻവാങ്ങിയില്ല. സംഭവം കണ്ട സഹോദരനും രോഗിയായ ഭർത്താവും ബഹളംവെച്ചെങ്കിലും ഇരുവരും ഉപദ്രവം തുടർന്നു. പിന്നാലെ ഡ്രൈവർ പ്രധാന റോഡരികിൽ ആംബുലൻസ് നിർത്തി. തുടർന്ന് ഭർത്താവിന്റെ മുഖത്ത് ഘടിപ്പിച്ചിരുന്ന ഓക്‌സിജൻ മാസ്ക് നീക്കിയെന്നും ഭർത്താവിനെ ആംബുലൻസിൽനിന്ന് പുറത്തിറക്കിയെന്നുമാണ് യുവതി പറഞ്ഞത്.

 

സ്ത്രീയുടെ സഹോദരനെ പ്രതികൾ പിന്നീട് മുൻവശത്തെ കാബിനിൽ പൂട്ടിയിട്ടു. തുടർന്ന് സ്ത്രീയെ ഇരുവരും ചേർന്ന് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും കൈയിലുണ്ടായിരുന്ന പതിനായിരം രൂപയും പാദസരങ്ങളും മറ്റുരേഖകളും കൊള്ളയടിച്ചെന്നും പരാതിയിൽ പറയുന്നു.

 

മൂവരെയും റോഡിൽ ഉപേക്ഷിച്ചതിന് ശേഷം പ്രതികൾ ആംബുലൻസുമായി രക്ഷപ്പെട്ടു. തുടർന്ന് സഹോദരൻ പോലീസിനെ വിളിച്ച് സഹായം തേടി. ഉടൻതന്നെ മറ്റൊരു ആംബുലൻസ് വിളിച്ച് ഭർത്താവിനെ ഗോരഖ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും സ്ത്രീ മൊഴി നൽകി.