ബസും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ 18 പേർമരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

Spread the love

ലക്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലക്‌നൗ – ആഗ്ര എക്‌സ്പ്രസ് വേയിൽ ഇന്ന് പുലർച്ചെയാണ് അപകടം.

പാൽ കയറ്റി വരികയായിരുന്ന കണ്ടെയ്‌നർ ട്രക്കുമായി ബസ് കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചു.ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഡബിൾ ഡക്കർ ബസിന് പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു.

മരിച്ചവരെല്ലാം ബസിലെ യാത്രക്കാരണെന്നാണ് വിവരം. കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി പേർ ബസിന് പുറത്തേക്ക് വീണെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.