ഉത്ര കൊലക്കേസ്: പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്ത് ജഡ്ജി; ചോദ്യാവലി കോടതി സ്വമേധയാ തയ്യാറാക്കി; കേസിൽ നാളെ മറുപടി വാദം; പ്രതിയുടെ ഓരോ ഉത്തരങ്ങളും വിശദീകരണങ്ങളും നിർണായകമാകും

ഉത്ര കൊലക്കേസ്: പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്ത് ജഡ്ജി; ചോദ്യാവലി കോടതി സ്വമേധയാ തയ്യാറാക്കി; കേസിൽ നാളെ മറുപടി വാദം; പ്രതിയുടെ ഓരോ ഉത്തരങ്ങളും വിശദീകരണങ്ങളും നിർണായകമാകും

 

സ്വന്തം ലേഖകൻ

കൊല്ലം: നാടിനെ നടുക്കിയ ഉത്ര കൊലക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ്. എസ്. കുമാറിനെ കോടതി നേരിട്ട് ചോദ്യം ചെയ്തു. കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

വിചാരണ വേളയിൽ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന വായ് മൊഴി തെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ഭാഗത്തേക്ക് കൂടുതലായി പ്രതിഭാഗം സാക്ഷികളോ തെളിവുകളോ ഇല്ലായെന്ന് സൂരജ് ബോധിപ്പിച്ചതിനാൽ പ്രതിഭാഗം വാദം കോടതി പ്രോസിക്യൂഷനോട് മറുപടി വാദം ജൂലൈ 22 ന് ബോധിപ്പിക്കാൻ ഉത്തരവിട്ടു.

ദൃക്‌സാക്ഷിയില്ലാത്ത കേസിൽ സാഹചര്യങ്ങളെ മാലപോലെ തെളിവുകളുടെ ചങ്ങലക്കണ്ണികളെ കോർത്തിണക്കുന്നതിൽ പ്രതിയുടെ ഓരോ ഉത്തരങ്ങളും വിശദീകരണങ്ങളും നിർണായകമാകും.

മെയ്‌ ഏഴിനാണ്‌ ഉത്രയെ മരിച്ച നിലയിൽ കണ്ടത്‌. മുറിയിൽനിന്ന്‌ പാമ്പിനെയും കണ്ടെത്തി. ഉത്രയെ കൊലപ്പെടുത്താൻ പ്രതി വലിയ പഠനംതന്നെ നടത്തിയിരുന്നു. പാമ്പുകടിച്ചാൽ വേദനയുണ്ടാകുമെന്ന് ബോധ്യപ്പെട്ട് ഉത്ര വേദന അറിയാതിരിക്കാനുള്ള മുൻകരുതലുമെടുത്തു.
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു.

ഉത്രയ്ക്ക് സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ എത്തിച്ചത്.

ഉത്രയുടെ ബന്ധുക്കൾ സ്ത്രീധന തുക തിരികെ ചോദിച്ച ദിവസം മുതൽ കൊലപാതകത്തിനു വേണ്ടിയുള്ള ആസൂത്രണം സൂരജ് ആരംഭിച്ചു. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കുകയായിരുന്നു സൂരജിൻറെ ലക്ഷ്യം. ഉത്ര കൊല്ലപ്പെട്ടാലും അവരുടെ വീട്ടിൽ നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ടെന്നും സൂരജ് കരുതി.