video
play-sharp-fill

Tuesday, May 20, 2025
HomeCrimeഉത്രയുടെ സ്വർണ്ണാഭരണങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് കുഴിച്ചിട്ടു: കൊലപാതകത്തിൽ നിർണ്ണായകമായ വിവരങ്ങൾ ബന്ധുക്കൾക്കും അറിയാമായിരുന്നു; ഉത്രയെ കൊലപ്പെടുത്തിയ...

ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് കുഴിച്ചിട്ടു: കൊലപാതകത്തിൽ നിർണ്ണായകമായ വിവരങ്ങൾ ബന്ധുക്കൾക്കും അറിയാമായിരുന്നു; ഉത്രയെ കൊലപ്പെടുത്തിയ കേസിൽ സൂരജിന്റെ ബന്ധുക്കളും അറസ്റ്റിലായേക്കും

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: ഉത്രയുടെ സ്വർണാഭരണങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് കുഴിച്ചിട്ടില്ല നലിയിൽ കണ്ടെത്തിയതോടെ കേസിൽ സൂരജിന്റെ മാതാപിതാക്കളും കുടുങ്ങുമെന്നു ഉറപ്പായി. കേസിൽ സൂജരിന്റെ മാതാപിതാക്കളെയും പ്രതി ചേർന്ന് ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്‌തേക്കും. ഇതിനുള്ള നടപടികൾ കൊല്ലം റൂറൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ അറസ്റ്റിലേയ്ക്കാകും പൊലീസ് ഇനി കടക്കുക.

സംഭവവുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ചോദ്യം ചെയ്യും, കൊലപാതകത്തിലുള്ള പങ്കാളിത്തവും സ്വർണ്ണം എന്ത് ചെയ്തു എന്നുമാണ് അറിയാൻ ശ്രമിക്കുന്നത്, 37 അര പവൻ സ്വർണ്ണം സൂരജിന്റെ പുരയിടത്തിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വർണ്ണം പുരയിടത്തിൽ കുഴിച്ചിട്ടതായി സുരേന്ദ്രൻ സമ്മതിച്ചത്, അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് നേരത്തെ മൊഴി നൽകിയിരുന്നു, സൂരജിൻറെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരേയും ഇന്ന് ചോദ്യം ചെയ്യും, ഗൂഡാലോചനയിൽ ഇരുവർക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണ സംഘത്തിൻറെ അടുത്ത ശ്രമം.

കൂടുതൽ പരിശോധനക്കായി ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഭർത്താവ് സൂരജിന്റെ അടൂരിലെ വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു, ഉത്ര വധ കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്, ക്രൈംബ്രാഞ്ച്, ഡി.വൈ.എസ്.പി എ.അശോകിൻറെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു.

കൂടാതെ ഫോറൻസിക്, റവന്യു സംഘവും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു, സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്‌സ്, ടെറസ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി, തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ജീവനക്കാർ വീട്ടിലെ സ്‌കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

എന്നാൽ സൂരജിന്റെ അച്ഛൻ വാഹനം വാങ്ങാനായി ഉത്തരയുടെ സ്വർണ്ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്, സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ച അടൂരിലെ ബാങ്ക് ലോക്കറിലും പരിശോധന നടക്കും, ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു കഴിഞ്ഞു.

മകൻ സൂരജിന്റെ മൊഴിയാണ് സുരേന്ദ്രനു തിരിച്ചടിയായത്. കേസിലെ ഒന്നാം പ്രതിയായ സൂരജിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് അച്ഛനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന തരത്തിൽ മൊഴി ലഭിക്കുന്നത്. തന്റെ പിതാവിന് എല്ലാം അറിയാമെന്നാണ് സൂരജ് നേരത്തെ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രനെ ഇന്നലെ മുഴുവൻ ചോദ്യം ചെയ്തു. കൃത്യത്തിൽ സുരേന്ദ്രനു പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ക്രൈം ബ്രാഞ്ച് അറസ്റ്റും രേഖപ്പെടുത്തി.

സൂരജ് മുൻപും പാമ്പിനെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛൻ മൊഴി നൽകി. ഉത്രയുടെ സ്വർണാഭരണങ്ങൾ വീടിനടുത്തുള്ള റബർ തോട്ടത്തിൽ കണ്ടെത്തി. 38 പവൻ തൂക്കമുള്ള ആഭരണങ്ങൾ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സ്വർണം കാണിച്ചുകൊടുത്തത് സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ്. സൂരജും കുടുംബാംഗങ്ങളും ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ സ്വർണം എടുത്തിരുന്നതായി പൊലീസ് പറയുന്നു. ബാങ്ക് ലോക്കറിൽ എത്ര സ്വർണം ബാക്കിയുണ്ടെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു. ഉത്രയെ കൊണ്ടുപോയാൽ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താൻ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്.

മേയ് ആറിനായിരുന്നു ഉത്രയുടെ മരണം. ഭർതൃ വീട്ടിൽ ഉത്രയെ ബോധരഹിതയായി കണ്ടെത്തുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഉത്രയുടെ മരണം പാമ്പു കടിയേറ്റതു കാരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇടതു കയ്യിൽ രണ്ടു പ്രാവശ്യം പാമ്പു കടിച്ചുവെന്നും വിഷാംശം നാഡീവ്യൂഹത്തിനെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്.

ഫോൺ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളുമാണ് സൂരജിനു തിരിച്ചടിയായത്. ആറ് മാസത്തിനിടെ സൂരജിന് പാമ്പു പിടിത്തക്കാരുമായി ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments