video
play-sharp-fill

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുൻപായി പായസത്തിലും ജ്യൂസിലുമായി ഉറക്കഗുളിക കലർത്തി നൽകിയിരുന്നു ; ഗുളിക വാങ്ങിയത് അടൂരിലെ മരുന്നുകടയിൽ നിന്നും : സൂരജിന്റെ കൂടുതൽ മൊഴി പുറത്ത്

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുൻപായി പായസത്തിലും ജ്യൂസിലുമായി ഉറക്കഗുളിക കലർത്തി നൽകിയിരുന്നു ; ഗുളിക വാങ്ങിയത് അടൂരിലെ മരുന്നുകടയിൽ നിന്നും : സൂരജിന്റെ കൂടുതൽ മൊഴി പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ഉത്രയെ കൊലപ്പെടുത്തതിന് മുൻപായി ജ്യൂസിലും പായസത്തിലും ഉറക്കഗുളിക കലർത്തി നൽകിയിരുന്നുവെന്ന് സൂരജ് പൊലീസിന് മൊഴി നൽകി. അടൂരിൽ സൂരജ് ജോലി ചെയ്യുന്ന ഓഫീസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് ഗുളിക വാങ്ങിയതെന്നും സൂരജ് പൊലീസിന് മൊഴി നൽകി.

ഇതോടെ ഉത്രയുടെ ആന്തരീകാവയങ്ങളുടെ രാസപരശോധന ഫലത്തിനായി കാത്തിരിക്കുയാണ് അന്വേഷണ സംഘം. ഉത്രയെ കൊല്ലാനുള്ള സൂരജിന്റെ ആദ്യ ശ്രമത്തിൽ പായസത്തിലാണ് ഉറക്കഗുളിക നൽകിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആദ്യ ശ്രമത്തിൽ പാമ്പ് കടയേറ്റപ്പോൾ ഉത്ര ഉണരുകയും നിലവിളിക്കുകയും ചെയ്തു. അതുകൊണ്ട് രണ്ടാം ശ്രമത്തിൽ ജ്യൂസിൽ കൂടുതൽ മയക്ക ഗുളിക നൽകുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്തു.

അതേസമയം, കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കൂടാതെ കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിച്ച് വരുന്നത്.

സൂരജിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട. കേസിൽ രണ്ടാം പ്രതിയായ സുരേഷിനെ അയാളുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൂടാതെ സുരേഷിന്റെ വീട്ടിൽ നിന്നു വനംവകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയ പാമ്പിനെ വനത്തിൽ തുറന്നു വിടുകയും ചെയ്തിരുന്നു.