കുട്ടിയെ കസ്റ്റഡിയിൽ വയ്ക്കുവാനോ ഏറ്റെടുത്ത് അവകാശിക്ക് കൈമാറുവാനോ ശിശുക്ഷേമ സമിതിയ്ക്ക് അധികാരമില്ലാതിരിക്കെ, രാഷ്ട്രീയ ഇടപെടൽ മൂലം ഉത്രയുടെ കുഞ്ഞിനെ സൂരജിന് വിട്ടുകൊടുക്കാൻ ഉത്തരവിട്ടത് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ ; ഉത്ര കൊലക്കേസിലെ മറ്റൊരു ദുരൂഹത കൂടി മറ നീക്കി പുറത്തുവരുന്നു
സ്വന്തം ലേഖകൻ
കൊല്ലം: കേരള ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഉത്ര കൊലക്കേസിൽ കുട്ടിയുടെ അവകാശത്തര്‍ക്കത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി ഇടപെട്ടത് നിയമങ്ങൾ കാറ്റിൽ പറത്തി. പൊലീസിന്റെ ഒത്താശയോടെയാണ് ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ക്ക് സമിതി വിട്ടു നല്‍കിയത്.
അവകാശ തര്‍ക്കത്തില്‍ കുഞ്ഞിനെ പിടിച്ചെടുത്ത് അമ്മയ്ക്കോ അച്ഛനോ കൊടുക്കാനുള്ള അധികാരം നിലവിൽ ശിശുക്ഷേമ സമിതിക്ക് ഇല്ല. ഇത് ഫാമിലി കോടതിയുടെ അധികാര പരിധിയില്‍ മത്രം ഉൾപ്പെടുന്ന കാര്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ ക്ഷേമം / സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് ശിശുക്ഷേമ സമിതിയുടെ ചുമതല. പീഡന കേസില്‍ പോലും നടപടിക്ക് പൊലീസിനോട് ശിപാര്‍ശ ചെയ്യാനേ ശിശുക്ഷേമ സമിതിക്ക് അധികാരമുള്ളൂ.
കുട്ടികളുടെ കസ്റ്റഡി തീരുമാനിക്കാനുള്ള അധികാരം എപ്പോഴും കോടതിക്കാണ്.
ഇവിടെ ഈ ചട്ടമൊക്കെ മറികടന്നാണ് സൂരജ് പരാതി നല്‍കിയ തുടർന്ന് മെയ് 18 ന് തന്നെ കുഞ്ഞിനെ അവര്‍ക്ക് വിട്ടു കൊടുത്തു കൊണ്ട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കെപി സജിനാഥ് ഉത്തരവിട്ടത്.
ഉത്തരവിന് പിന്നാലെ വൈകാതെ അഞ്ചല്‍ പൊലീസ് ഇടപെട്ട് കുട്ടിയെ സൂരജിന്റെ കുടുംബത്തിന് വിട്ടു കൊടുക്കുകയും ചെയ്തു. സിപിഎമ്മിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് അഞ്ചല്‍ പൊലീസ് ഇത് ചെയ്തതെന്നും ആരോപണമുണ്ട്.
ഇന്ത്യയിലെ തന്നെ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചട്ടലംഘനവും നിയമലംഘനവുമാണ് കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി നടത്തിയത്.
ഇരുഭാഗത്തിന്റെയും മൊഴിയെടുക്കാതെയും പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് ജില്ലാ, ബ്ലോക്ക് തലങ്ങളിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വഴിയോ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴിയോ സോഷ്യല്‍ എന്‍ക്വയറി നടത്താതെയുമാണ് സിപിഎം ഇടപെടലിലൂടെ സൂരജ് കുട്ടിയെ സ്വന്തമാക്കിയത്.
കുട്ടിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ശേഖരിച്ച് കുട്ടിയുടെ പൂര്‍ണ സംരക്ഷണം ഉറപ്പു വരുത്തിയശേഷം മാത്രമേ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാവൂ എന്ന് ശിശുക്ഷേമസമിതി പ്രവര്‍ത്തിക്കുന്ന മാനദണ്ഡങ്ങളിലുണ്ട്.
സമിതിയുടെ ഉത്തരവിന്റെ മറവില്‍ കുടുംബാംഗങ്ങളെ അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പൊലീസ് ബന്ധുക്കളെ അവിടെ ഇരുത്തി കൊണ്ട് തന്നെ ഒന്നര വയസ്സുള്ള കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
ഉത്ര കൊലക്കേസിലെ പ്രതിയായ സൂരജ്, അമ്മ രേണുക, പറക്കോട് നിന്ന് വന്ന ആറംഗ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘത്തിനാണ് കുഞ്ഞിനെ കൈമാറിയത്.