
സ്വന്തം ലേഖകന്‍
കൊല്ലം: ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ വീണ്ടും സാക്ഷി മൊഴി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറയുന്നത് കേട്ടതായി കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ ചാവരുകാവ് സുരേഷിന്റെ മകളാണ് കോടതിയില്‍ മൊഴി നല്‍കിയത്.
ഉത്ര മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സൂരജ് വിളിച്ച്, താനാണ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതെന്നു സുരേഷിനോടു പറഞ്ഞതെന്ന് ആറാം അഡിഷനല്‍ ജില്ലാ കോടതി ജഡ്ജി എം.മനോജ് മുന്‍പാകെയാണു യുവതി മൊഴി നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉത്ര വേദന കൊണ്ടു കരഞ്ഞെങ്കിലും സൂരജ് ആശ്വസിപ്പിച്ചില്ലെന്ന് ആംബുലന്‍സ് ജീവനക്കാരനായ 13ാം സാക്ഷി അനുരാജ് മൊഴി നല്‍കി.
കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തു നിന്ന് അണലിയെയും ആറ്റിങ്ങല്‍ ആലങ്കോട്ടു നിന്നും മൂര്‍ഖനെയും കേസിലെ മാപ്പ് സാക്ഷിയായ സുരേഷ് പിടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 11ാം സാക്ഷി അനീഷ്, 12ാം സാക്ഷി ഷിബു എന്നിവരും കോടതിയില്‍ മൊഴി നല്‍കി.
കേസില്‍ സൂരജിനെതിരെ ശക്തമായ തെളിവുകളാണ് അന്വേഷണ സംഘം ഹാജരാക്കിയത്.