play-sharp-fill
ഉത്ര വധക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ എല്ലാവരും പ്രതികൾ; ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് സൂരജിന്റെ സഹോദരിയും കേസിലെ പ്രതികളിലൊരാളുമായ സൂര്യയുടെ വിവാഹത്തിന്; കൊലപാതകത്തിന് ശേഷം സൂരജിനോട് ഒളിവിൽ പോകാൻ പറഞ്ഞതും സഹോദരി; മൂന്ന് മാസം കൊണ്ട് പ്രതികളെല്ലാം അഴിക്കുള്ളിൽ

ഉത്ര വധക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ എല്ലാവരും പ്രതികൾ; ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് സൂരജിന്റെ സഹോദരിയും കേസിലെ പ്രതികളിലൊരാളുമായ സൂര്യയുടെ വിവാഹത്തിന്; കൊലപാതകത്തിന് ശേഷം സൂരജിനോട് ഒളിവിൽ പോകാൻ പറഞ്ഞതും സഹോദരി; മൂന്ന് മാസം കൊണ്ട് പ്രതികളെല്ലാം അഴിക്കുള്ളിൽ

സ്വന്തം ലേഖകൻ

അടൂർ: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റിലായതോടെ ഒരു കുടുംബത്തിലെ മുഴുവന്‍ അം​ഗങ്ങളും പ്രതി ചേർത്ത് ജയിലിലെത്തിച്ചു. പിതാവ് സുരേന്ദ്ര പണിക്കര്‍ 80 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങി. സൂരജ് ഇപ്പോഴും ജയിലിലാണ്.


നേരത്തേ മുന്നു തവണ കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലും രണ്ടു തവണ അടൂര്‍ പറക്കോട്ടെ വീട്ടിലും സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റിലേക്ക് നീങ്ങിയിരുന്നില്ല. ജയിലിന് പുറത്തിറങ്ങുന്നത് തടയാന്‍ സൂരജിനെതിരെ ആദ്യകുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് അമ്മയെയും സഹോദരിയെയും അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മാസം പൂര്‍ത്തിയാവും മുന്‍പാണ് എല്ലാവരും അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം സൂരജിനോട് ഒളിവില്‍ പോകാന്‍ പറഞ്ഞത് സൂര്യയായിരുന്നു. നാലു ഫോണുണ്ടായിട്ടും മൂന്നെണ്ണം മാത്രമേയുള്ളൂവെന്നും ഒന്നും അറിയില്ലെന്നും സൂര്യ മൊഴി നല്‍കിയിരുന്നു. ഇത് കളവാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സൂരജ് ഒളിവില്‍ പോയത് സൂര്യ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന യുവാവിന്റെ വീട്ടിലാണ്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടത് സൂര്യയുടെ വിവാഹത്തിന് വേണ്ടിയായിരുന്നെന്നും പൊലീസ് പറഞ്ഞു.

സൂരജിന്റെ അമ്മ രേണുകയും അച്ഛന്‍ സുരേന്ദ്ര പണിക്കരും സഹോദരി സൂര്യയും എല്ലാം അറിഞ്ഞിട്ടുണ്ടെന്നും ഗൂഢാലോചനയിലും തെളിവു നശിപ്പിക്കലിലും പങ്കാളികളായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യത്തെ പാമ്പിനെ കൊണ്ടുവന്നതു മുതല്‍ ഇവര്‍ക്ക് കാര്യങ്ങളെല്ലാം അറിയാമായിരുന്നു. മരണ വീട്ടിലും എല്ലാവരും ദുഃഖം നടിക്കുകയായിരുന്നു. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തിയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.