play-sharp-fill
ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതി രാജ്ഭവനു മുന്നില്‍ നടുറോഡിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൽ

ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതി രാജ്ഭവനു മുന്നില്‍ നടുറോഡിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൽ

സ്വന്തം ലേഖകൻ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതി രാജ്ഭവനു മുന്നില്‍ പ്രസവിച്ചു. മാസം തികയുന്നതിനു മുന്‍പേ പ്രസവിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. രാജ് ഭവനിനടുത്തുള്ള റോഡില്‍വെച്ച് ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് ഇരുപത്തെട്ടുകാരി പ്രസവിച്ചത്. പിന്നാലെ യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഹസ്രത്ഗനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

നാലരമാസംമാത്രം ഗര്‍ഭിണിയായിരിക്കേ യുവതിക്ക് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഭർത്താവ് യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തി വിശദമായ പരിശോധനയ്ക്കും ഇന്‍ജക്ഷനും ശേഷം വിദഗ്ധ ചികിത്സയ്ക്കായി വനിതാ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍, വേദന കുറഞ്ഞതിനാല്‍ ഇവര്‍ താമസസ്ഥലത്തേക്കുതന്നെ മടക്കയാത്ര തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്ഭവന് മുന്‍പിലെത്തിയപ്പോള്‍ രക്തസ്രാവമുണ്ടായി. ഇതോടെ തടിച്ചുകൂടിയ ആളുകള്‍ ഒരു സ്ത്രീയുടെ സഹായം തേടി. പിന്നാലെ യുവതി പ്രസവിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല.