ജോലി തേടി ഭർത്താവ് മുംബയിലേക്ക് പോയി; പിന്നാലെ ഭർത്താവിന്റെ സഹോദരനെ വിവാഹം കഴിച്ച് യുവതി

Spread the love

ലക്‌നൗ: ഭർത്താവ് ജോലി തേടി മുംബയിലേക്ക് പോയതിന് പിന്നാലെ ഭർത്താവിന്റെ സഹോദരനെ വിവാഹം കഴിച്ച് യുവതി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിലാണ് സംഭവം നടന്നത്.

video
play-sharp-fill

ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്. ആറ് മാസം മുൻപാണ് ഖുശ്ബു എന്ന യുവതി ഗോരഖ്പൂരിലെ സഹജൻവ സ്വദേശിയായ കല്ലുവിനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം കല്ലു ജോലി തേടി മുംബയിലേക്ക് പോയി

ഈ സമയത്താണ് ഖുശ്ബു കല്ലുവിന്റെ സഹോദരനുമായി അടുപ്പത്തിലാകുന്നത്. ഇവരുടെ ബന്ധം കുടുംബത്തില്‍ ചർച്ചയായി. പിന്നാലെ ഇരുവരും ഒളിച്ചോടിയെന്നാണ് വിവരം. എന്നാല്‍ ഇവരെ തിരികെ കൊണ്ടുവന്ന് പഞ്ചായത്ത് അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് വിവാഹം നടത്തികൊടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരൻ അമിതിനെയാണ് ഖുശ്ബു പഞ്ചായത്ത് ഓഫീസില്‍ വച്ച്‌ വിവാഹം ചെയ്തത്. എന്നാല്‍ കല്ലു വിവാഹത്തില്‍ പങ്കെടുത്തില്ല. ഈ വിവാഹത്തില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.