
നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു 5 പേർ മരിച്ചു, 18 പേർക്ക് പരിക്ക്
ഉത്തരാഖണ്ഡ്: നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലാണ് അപകടം. 100 മീറ്റർ താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി ബസ്സിൽ കുടുങ്ങിയവരെ പുറത്തെടുത്തു. അപകടത്തിൽ ബസ് പൂർണമായി തകർന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ പോലീസ് അധികൃതർ അറിയിച്ചു.
Third Eye News Live
0