പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം സ്വദേശി ജാനി ചാക്കോ ഉതുപ്പ് കൊല്‍ക്കത്തയില്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

Spread the love

കോട്ടയം: ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് (78) കൊല്‍ക്കത്തയില്‍ അന്തരിച്ചു.

video
play-sharp-fill

തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം പൈനുങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ്. ബ്രിഗേഡിയർ സി.സി. ഉതുപ്പിന്റെയും എലിസബത്തിന്റെയും മകനാണ്.

1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്കെത്തി രണ്ട് വർഷത്തിനുശേഷം 1971-ലാണ് ഇരുവരും വിവാഹിതരാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്‍ക്കത്തയില്‍ നിന്ന് ജാനിക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ കൊച്ചിയിലാണ് ഇവർ താമസിച്ചിരുന്നത്. മക്കള്‍ ജനിച്ചതും ഇവിടെ വെച്ചായിരുന്നു. പിന്നീട് ഇവർ കൊല്‍ക്കത്തയിലേക്കു പോയി.

സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍. മൃതദേഹം പീസ് വേള്‍ഡ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍നിന്നു ബന്ധുക്കള്‍ എത്തിയശേഷം ചൊവ്വാഴ്ച സംസ്കാരം നടത്തും.