play-sharp-fill
പാലാ ഉപതെരെഞ്ഞടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്‌ച: ചർച്ചകൾ സജീവം

പാലാ ഉപതെരെഞ്ഞടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്‌ച: ചർച്ചകൾ സജീവം

സ്വന്തം ലേഖകൻ

കോട്ടയം: പാലാ ഉപതെരെഞ്ഞടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച ചേരുന്ന യു.ഡി.എഫ് ഉപസമിതി പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതിനായി കേരളാ കോണ്‍ഗ്രസ്സ് (എം) രൂപീകരിച്ച തോമസ് ചാഴികാടന്‍ എം.പി അധ്യക്ഷനായുള്ള സമിതി പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും നടത്തുന്ന ആശയവിനിമയത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ നേതൃയോഗം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.
തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ യു.ഡി.എഫ് ഏറെ മുന്നിലെത്തിയെന്ന് യോഗം വിലയിരുത്തി. മൂന്ന് തവണ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ യു.ഡി.എഫ് ബൂത്ത് തല കണ്‍വന്‍ഷന്‍ ഉടന്‍ പൂര്‍ത്തിയാക്കും. യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 5 ന് പുഴക്കര നഗറില്‍ നടക്കും. പാലാ കുരിശുപള്ളികവലയില്‍ സ്ഥാപിച്ച യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും.
ജില്ലാ നേതൃയോഗത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. ഇ.ജെ അഗസ്തി, പി.ടി ജോസ്, അഡ്വ.ജോസ് ടോം, ബേബി ഉഴുത്തുവാല്‍, എം.എസ് ജോസ്, ജോബ് മൈക്കിള്‍, പ്രിന്‍സ് ലൂക്കോസ്, വിജി എം.തോമസ്, നിര്‍മ്മല ജിമ്മി, ജോര്‍ജ്കുട്ടി അഗസ്തി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാലാ,സാജന്‍ തൊടുക, എബ്രഹാം പഴയകടവന്‍, സഖറിയാസ് കുതിരവേലി, ബിജു മറ്റപ്പള്ളി, , ജോസ് കല്ലംകാവില്‍, അബേഷ് അലോഷ്യസ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, കെ.ടി സിറിയക്ക്, പൗലോസ്, സണ്ണി പറമ്പില്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, പി.എം മാത്യു, രാജേഷ് വാളിപ്ലാക്കല്‍, ജോണിക്കുട്ടി മഠത്തിനകം, ജോസ് ഇടവഴിക്കല്‍, ജോയി ചെറുപുഷ്പം, മാത്തുക്കുട്ടി ഞായര്‍കുളം, അഡ്വ. സാജന്‍ കുന്നത്ത്, ബിജി ജോജോ, പെണ്ണമ്മ തോമസ്, ലീനാ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
കൊഴുവനാല്‍ മൂന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്‌മോന്‍ മുണ്ടക്കല്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡി.ജി.പിയുടെ നീക്കം കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതെന്ന് ജോസ് കെ.മാണി എം.പി. പാലാ പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജനാധിപത്യത്തെയും  നിശബ്ദമാക്കാമെന്ന് കരുതേണ്ട. ബി.ജെ.പിയെപ്പോലെതന്നെ ഇടതുപക്ഷവും പുലര്‍ത്തുന്ന ഫാസിസ്റ്റ് സമീപനമാണ് ഡി.ജി.പിയുടെ നടപടിയെന്നും ജോസ് കെ.മാണി പറഞ്ഞു.