
പുതിയ വാഹനങ്ങളുടെ വില ഉയരുന്ന സാഹചര്യത്തിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങളിലേക്കാണ് പലരുടെയും ശ്രദ്ധ. പെട്ടെന്ന് ഒരു പുതിയ വാഹനം വാങ്ങാൻ പറ്റാത്ത പലരും പഴയ വാഹനങ്ങൾ വാങ്ങാറുണ്ട്. യൂസ്ഡ് ആണെങ്കിലും പലരുടേയും സ്വപ്നമായിരിക്കും ആ വാഹനങ്ങൾ.
എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ അത് ഉണ്ടാക്കുന്നത് വലിയ നഷ്ടങ്ങളാകും. ഉപയോഗിച്ച വാഹനം വാങ്ങുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെന്തൊക്കെയാണെന്ന് ഇനിയൊന്ന് നോക്കാം.
വാഹനത്തിന്റെ രേഖകൾ പരിശോധിക്കുകയെന്നത് പലരും തള്ളിക്കളയുന്ന കാര്യമാണ് ഇത് നിർബന്ധമായു പരിശോധിക്കേണ്ടതുണ്ട്.ആർസി ബുക്ക്, ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, റോഡ് ടാക്സ് എന്നിവ ഉറപ്പാക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനത്തിന് ഏതെങ്കിലും ബാങ്ക് ലോൺ ബാക്കി ഉണ്ടോയെന്നും പരിശോധിക്കുക. വാഹനത്തിന്റെ അപകട ചരിത്രം അറിയുകയെന്നതും പ്രധാനമാണ്. മുൻപ് വലിയ അപകടങ്ങളിൽപ്പെട്ട വാഹനമാണോയെന്ന് അന്വേഷിക്കുക. ചേസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ ആർസി ബുക്കിലെ വിവരങ്ങളുമായി ഒത്തുനോക്കണം.
വെള്ളപ്പൊക്കത്തിൽ മുങ്ങിയ വാഹനമാണോ എന്നതും നിർണായകമാണ്. ഇതിന് ശേഷമാണ് പ്രധാന കാര്യം വാഹനത്തിൻ്റെ എൻജിനും മെക്കാനിക്കൽ അവസ്ഥയും കൃത്യമായി പരിശോധിക്കുക. എൻജിൻ ശബ്ദം, പുക പുറന്തള്ളൽ, ക്ലച്ച്, ഗിയർ, ബ്രേക്ക്, സസ്പെൻഷൻ തുടങ്ങിയവ സൂക്ഷ്മമായി പരിശോധിക്കണം. സാധ്യമെങ്കിൽ വിശ്വസനീയനായ മെക്കാനിക്കിനെ കൊണ്ടുപോയി പരിശോധന നടത്തുന്നതാണ് ഉചിതം.
കിലോമീറ്റർ റീഡിംഗ് കുറവാണെന്ന് പറഞ്ഞും പലപ്പോഴും വഞ്ചന നടക്കാറുണ്ട്. സർവീസ് റെക്കോർഡുകൾ പരിശോധിച്ച് ഓടിച്ച ദൂരം യഥാർത്ഥമാണോയെന്ന് ഉറപ്പാക്കണം. വാങ്ങുന്നതിന് മുമ്പ് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുകയെന്നതും നിർബന്ധമാണ്.
ഡ്രൈവിംഗിനിടെ അസാധാരണ ശബ്ദങ്ങളോ വൈബ്രേഷനുകളോ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. വിപണി വിലയെക്കുറിച്ച് ധാരണയുണ്ടാക്കി മാത്രമേ ഇടപാട് നടത്താവൂ. വില പൂർണമായി അടച്ചശേഷം ആർസി ട്രാൻസ്ഫർ, ഇൻഷുറൻസ് ട്രാൻസ്ഫർ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മറക്കരുത്.
ശ്രദ്ധയോടെ പരിശോധിച്ചാൽ സെക്കൻഡ് ഹാൻഡ് വാഹനം നല്ലൊരു സാമ്പത്തിക തിരഞ്ഞെടുപ്പായി മാറും. ചെറിയ സമയം ചിലവഴിച്ച് നടത്തിയ പരിശോധനകൾ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.



