വാഹനം കരിമ്പട്ടികയിലുണ്ടോ എന്ന് നോക്കണം; അല്ലെങ്കില്‍ പണി കിട്ടും; യൂസ്ഡ് കാര്‍ വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണേ; യൂസ്ഡ് കാർ ഷോറൂമുകള്‍ക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

Spread the love

തിരുവനന്തപുരം: യൂസ്ഡ് കാർ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക് കേന്ദ്ര മോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. നിലവില്‍ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഷോറൂമുകള്‍ മാർച്ച്‌ 31നകം നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണ്.

അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകള്‍ക്ക് സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലറില്‍ അറിയിച്ചു.
ഇത്തരത്തില്‍ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഇവിടെ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിനൊടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടർനടപടി സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങള്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിനോ, വാങ്ങുന്നതിനോ അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകളെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും യൂസ്ഡ് കാർ ഷോറൂമുകള്‍ക്ക് മോട്ടോർ വാഹന നിയമപ്രകാരം വില്‍പ്പന നടത്തുന്നതിനുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള വിശദവിവരങ്ങള്‍ കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ www.parivahan.gov.in പോർട്ടലില്‍ ലഭ്യമാണെന്നും സർക്കുലറിറില്‍ വ്യക്തമാക്കിയിട്ടുണ്ട്.