ഉപയോഗിച്ച ടീ ബാഗുകള്‍ ഇനി വെറുതെ കളയരുത്; ഫേസ് സ്‌ക്രബ് മുതല്‍ വളം വരെയാക്കി മാറ്റാം

Spread the love

ചൂട് പാലിലോ ചൂട് വെള്ളത്തിലോ ടീ ബാഗ് മുക്കിയാല്‍ കിടിലന്‍ ചായ തയ്യാറാക്കാം. എന്നാല്‍ ചായ കുടിച്ച ശേഷം ഈ ടീ ബാഗുകള്‍ വലിച്ചെറിയാറാണ് പതിവ്. ഇത് പലപ്പോഴും വീട്ടിലെ മാലിന്യങ്ങള്‍ക്കൊപ്പം പോവുകയും ചെയ്യും. എന്നാല്‍ ഈ ടീ ബാഗിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ശരിക്കും ഞെട്ടും. സൗന്ദര്യ സംരക്ഷണം മുതല്‍ ചെടികള്‍ക്ക് വളമായി ഇടാനും വീട്ടിലെ ദുര്‍ഗന്ധം അകറ്റാനും ഒക്കെ ഈ കുഞ്ഞന്‍ ബാഗ് ഉപയോഗിക്കാം.

video
play-sharp-fill

അതുകൊണ്ടുതന്നെ ടീം ബാഗുകള്‍ വലിച്ചെറിയുന്നതിന് മുമ്ബ് അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. വീടുകളില്‍ ഭംഗിക്കായി വിരിക്കുന്ന കാര്‍പെറ്റുകളുടെ ദുര്‍ഗന്ധം അകറ്റാന്‍ ഈ ടീ ബാഗുകള്‍ വളരെ നല്ലതാണ്. ടീ ബാഗുകള്‍ ഉപയോഗിച്ച ശേഷം ഉണക്കി അതിലെ ചായപ്പൊടി പരവതാനികളില്‍ വിതറുക. കുറച്ചു സമയം കഴിഞ്ഞ് വാക്വം ചെയ്യുക.

ചെടികള്‍ക്ക് നല്ലൊരു വളമാണ് ഈ ടീ ബാഗുകള്‍. ഉപയോഗിച്ച ടീ ബാഗുകളില്‍ നൈട്രജനും സസ്യങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ടീ ബാഗിലെ ചായപ്പൊടി മണ്ണില്‍ ചേര്‍ക്കുക. കമ്ബോസ്റ്റ് ഉണ്ടാക്കാനും ഇത് ഉപയോഗിക്കാം. ഇത് വായോ സഞ്ചാരം മെച്ചപ്പെടുത്തുകയും വേരുകളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ പഞ്ചസാര ചേര്‍ക്കാതെ തിളപ്പിച്ച ടീ ബാഗുകളാണ് ഇതിന് ഏറ്റവും അനുയോജ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണങ്ങിയ ടീ ബാഗുകള്‍ ഒരു നേര്‍ത്ത തുണിയില്‍ പൊതിഞ്ഞ് അലമാരിക്കുള്ളിലോ ഷൂസുകളിലോ വയ്ക്കാം. ഇത് ദുര്‍ഗന്ധം അകറ്റും.

ഫ്രിഡ്ജിലും വേസ്റ്റ് ബാസ്‌കറ്റിന്റെ അടിയിലും ഒക്കെ ഈ ടീ ബാഗുകള്‍ വയ്ക്കുന്നത് അവയിലെ ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ സഹായിക്കും. വീടിനുള്ളിലെ ദുഗന്ധം അകറ്റാനും ടീ ബാഗുകള്‍ പല കോണുകളില്‍ വയ്ക്കുന്നത് നല്ലതാണ്. ഇത് കീടങ്ങളെയും അകറ്റുന്നു.

കണ്ണാടി തുടക്കാനും ടി ബാഗുകള്‍ ഏറെ നല്ലതാണ്. ടീ ബാഗ് നനച്ച്‌ കണ്ണാടിക്ക് മുകളില്‍ മൃദുവായി ഉരസണം. അതിനുശേഷം ഒരു ടവ്വല്‍ ഉപയോഗിച്ച്‌ കണ്ണാടി തുടച്ചാല്‍ നന്നായി തിളങ്ങുന്നതായി കാണാം.

തണുപ്പിച്ച ടീ ബാഗുകള്‍ സൂര്യതാപം ഏറ്റ ചര്‍മ്മത്തില്‍ വയ്ക്കുന്നത് ആശ്വാസം നല്‍കും. ടീ ബാഗിലെ ചായപ്പൊടിയും തേനും ചേര്‍ത്ത് ഒരു ഫേസ് സ്‌ക്രബ്ബ് ഉണ്ടാക്കി മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാന്‍ നല്ലതാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാനും ഉപയോഗിച്ച്‌ ടീ ബാഗുകള്‍ നല്ലതാണ്. ഇവ തണുപ്പിച്ച ശേഷം കണ്ണുകള്‍ക്ക് മുകളില്‍ വീക്കം കുറയ്ക്കാം.

ടി ബാഗുകള്‍ മുടി കഴുകാനും ഉപയോഗാം. മുടിക്ക് നല്ല തിളക്കം നല്‍കാനും കണ്ടീഷണറായി ഇത് ഉപയോഗിക്കാം. കുളിക്കുന്ന വെള്ളത്തില്‍ ടീ ബാഗ് ഇട്ടാല്‍ വെള്ളത്തിന് നല്ല സുഗന്ധം ലഭിക്കും.