video
play-sharp-fill

കൊതുകിനെ തുരത്താൻ ഉപയോ​ഗിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങൾ ഇത്ര അപകടകാരികളോ ? അറിയാം ആരോ​ഗ്യപ്രശ്നങ്ങൾ

കൊതുകിനെ തുരത്താൻ ഉപയോ​ഗിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങൾ ഇത്ര അപകടകാരികളോ ? അറിയാം ആരോ​ഗ്യപ്രശ്നങ്ങൾ

Spread the love

കൊതുകിനെ തുരത്താൻ മിക്ക വീടുകളിലും കൊതുക് നശീകരണ ഉപകരണങ്ങൾ ഉപയോ​ഗിക്കുന്നത് ഇപ്പോൾ സർവസാധാരണമാണ്. കൊതുക് നശീകരണ ഉപകരണങ്ങൾ ഡെങ്കി അല്ലെങ്കിൽ ചിക്കുൻഗുനിയ പോലുള്ള മാരക രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. എന്നാൽ, ഇത് ശരിക്കും നല്ലതാണോ?

കൊതുകിനെ തുരത്താൻ കൊതുക് നശീകരണ ഉപകരണങ്ങൾ സഹായിക്കുമെങ്കിലും അത് ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. കാരണം അതിൽ അടങ്ങിയിട്ടുള്ള ദ്രാവകത്തിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

ട്രാൻസ്‌ഫ്ലൂത്രിൻ, ബ്യൂട്ടൈലേറ്റഡ് ഹൈഡ്രോക്‌സിടോലുയിൻ, സിട്രോനെല്ലോൾ, ഡൈമെതൈൽ ഒക്‌റ്റാഡീൻ, മണമില്ലാത്ത പാരഫിൻ (96 ശതമാനം w/v), നിരവധി സുഗന്ധ സംയുക്തങ്ങളുടെ (ബെൻസിൽ അസറ്റൽ) മിശ്രിതം കൊതുക് നശീകരണ ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോ​ഗിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദ്രാവക ലായനികൾ ശരീരത്തിൽ ഏൽക്കുന്നത് വിറയൽ, ഉത്കണ്ഠ, തുമ്മൽ, ശ്വാസതടസ്സം, ചർമ്മ അലർജികൾ, ജലദോഷം, ചുമ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നതായി ഡോ. അരുൺ നായക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

കൂടാതെ, ഈ പദാർത്ഥങ്ങളെ കാറ്റഗറി-2 കാർസിനോജനുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് ക്യാൻസർ കേസുകളുടെ വർധനവിന് കാരണമാകുന്നു.കൂടാതം, കുട്ടിയുടെ പ്രതിരോധ സംവിധാനത്തെയും വികസിക്കുന്ന ഗർഭപിണ്ഡത്തിൻ്റെ തലച്ചോറിനെയും ഗുരുതരമായി ദോഷകരമായി ബാധിക്കും.

ഹൈപ്പോതൈറോയിഡിസവും ഇതിൻ്റെ ഫലമായി ഉണ്ടാകാം. മനുഷ്യരെ കൂടാതെ നായ്ക്കളെയും ബാധിക്കുന്നു. ചർമ്മത്തിൻ്റെ സെൻസിറ്റിവിറ്റിക്കും ശ്വസന പ്രശ്നങ്ങൾക്കും കാരണമാകുന്ന ആരോമാറ്റിക് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമാകുമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഏൻഡ് പ്രിവെൻഷൻ പറയുന്നു.

കൂടാതെ, ജനലുകളും വാതിലുകളും അടച്ചിരിക്കുന്ന ഒരു വീട്ടിൽ ഇവ ഉപയോഗിക്കുന്നത് സാഹചര്യത്തെ ഗണ്യമായി അപകടത്തിലാക്കിയേക്കാം. ഗർഭിണികൾ, നവജാതശിശുക്കൾ, കൊച്ചുകുട്ടികൾ, പ്രായമായവർ, വളർത്തുമൃഗങ്ങൾ എന്നിവരെല്ലാം അവയിൽ നിന്ന് അകന്നുനിൽക്കണമെന്ന് ഡോ. അരുൺ നായക് പറഞ്ഞു.