
സ്വന്തം ലേഖിക
കോട്ടയം: ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ ഗൃഹപ്രവേശത്തിന് കോട്ടയത്തെത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലുലു ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ പരമേശ്വരൻ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് യൂസഫലി എത്തിയത്. അബുദാബിയിൽ നിന്നാണ് അദ്ദേഹം കോട്ടയത്തെത്തിയത്.നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യൂസഫലി, പിന്നീട് ഹെലികോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിന്റെ മൈതാനത്തിറങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിയ യൂസഫലിയെ പരമേശ്വരൻ നമ്പൂതിരിയും കുടുംബവും സ്വീകരിച്ചു. ഒരു മണിക്കൂറോളം ഇവരുടെ വീട്ടിൽ ചിലവഴിച്ചാണ് യൂസഫലി മടങ്ങിയത്.യൂസഫലി എത്തിയതറിഞ്ഞ് നിരവധി പേർ കാണാനെത്തിയിരുന്നു.
അതേസമയം ജൂൺ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. രാജ്യത്തെ ഭക്ഷ്യമേഖലയിൽ ലുലു ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതികൾ നടപ്പാക്കിയതിലൂടെ രാജ്യത്തെ കർഷകർക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.നേരത്തെ തന്നെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷിച്ച ബിജിയുടെ വീട്ടിൽ യൂസഫലി എത്തിയിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിച്ചാണ് എംഎ യൂസഫലി വീട്ടിലെത്തിയത്. അപകടത്തിൽ നട്ടെല്ലിനുണ്ടായ പരിക്ക് ഭേദമായ ശേഷം കുടുംബത്തെ കാണാൻ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ അത് മുടങ്ങുകയായിരുന്നു.