‘എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചു’; അവകാശവാദവുമായി ഇറാൻ; പ്രതികരിക്കാതെ അമേരിക്ക

Spread the love

ടെഹ്റാൻ: യുഎസിന്റെ എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിലേക്ക് ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചതായി അവകാശപ്പെട്ട് ഇറാൻ.

video
play-sharp-fill

അമേരിക്കൻ യുദ്ധക്കപ്പല്‍ ആക്രമിച്ചതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എന്നാല്‍, യുഎസ് വാർത്തയില്‍ പ്രതികരിച്ചിട്ടില്ല.

യുഎസ് വിമാനവാഹിനിക്കപ്പലിന്റെ ദിശയിലേക്ക് തീരദേശ ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇറാനിയൻ ആർമി പബ്ലിക് റിലേഷൻസ് അറിയിച്ചു. യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഇറാനിയൻ പ്രദേശത്തിനടുത്തെത്തിയാല്‍ ലക്ഷ്യമിടുമെന്നും ഇറാൻ നാവികസേന അമേരിക്കയ്ക്ക് നേരിട്ട് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് അവകാശവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ എബ്രഹാം ലിങ്കണെ ആക്രമിച്ച്‌ പ്രദേശത്ത് നിന്ന് ഓടിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു.