video
play-sharp-fill

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ്; നിരീക്ഷണത്തിൽ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ്; നിരീക്ഷണത്തിൽ

Spread the love

യുഎസ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊറോണ. വൈറസ് ബാധയെ തുടർന്നുള്ള നിരീക്ഷണം പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹം  നിരീക്ഷണത്തിൽ പോയി.
രോഗ വിവരം ജോ ബൈഡൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇക്കുറി രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. എങ്കിലും നിരീക്ഷണത്തിൽ പോകാനാണ് തീരുമാനം. തനിക്ക് ചുറ്റുമുളള എല്ലാവരും സുരക്ഷിതരാണെന്നാണ് കരുതുന്നത്. നിരീക്ഷണത്തിലാണെങ്കിലും ജോലികൾ തുടരും. എത്രയും വേഗം തന്നെ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ മാസം 21 നായിരുന്നു ജോ ബൈഡന് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് രോഗമുക്തമായ അദ്ദേഹം നിരീക്ഷണ കാലാവധി പൂർത്തിയാക്കി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.