video
play-sharp-fill
കമലയോ ട്രംപോ ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് പുരോഗമിക്കുന്നു ; വോട്ടെടുപ്പ് നാളെ പുലർച്ചെ 5.30 വരെ ; ആദ്യഫല സൂചന രാവിലെ 10 മണിയോടെ

കമലയോ ട്രംപോ ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് പുരോഗമിക്കുന്നു ; വോട്ടെടുപ്പ് നാളെ പുലർച്ചെ 5.30 വരെ ; ആദ്യഫല സൂചന രാവിലെ 10 മണിയോടെ

സ്വന്തം ലേഖകൻ

വാഷിങ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപുമാണ് ഏറ്റുമുട്ടുന്നത്. വോട്ടെടുപ്പ് നാളെ പുലർച്ചെ 5.30 വരെ തുടരും. തുടർന്ന് വോട്ടെണ്ണൽ ഉണ്ടാകും. രാവിലെ 10 മണിയോടെ ഫലസൂചനകൾ ലഭ്യമായി തുടങ്ങും.

ഇന്ത്യൻ സമയം ഏതാണ്ട് മൂന്നരയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ന്യൂ ഹാംപ്ഷയറിലെ ആറ് വോട്ടർമാർ മാത്രമുള്ള ചെറുടൗണായ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമല ഹാരിസും ഡോ​ണ​ൾ​ഡ് ട്രം​പും മ​ത്സ​ര​രം​ഗ​ത്ത് ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ഫ​ല​ങ്ങ​ളി​ൽ ക​മ​ല മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മു​ൻ​കൂ​ർ വോ​ട്ട് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ട്ടു കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ത​ന്നെ സാ​ധാ​ര​ണ​യാ​യി ഫ​ലം പു​റ​ത്തു​വ​രാ​റു​ണ്ടെ​ങ്കി​ലും, ഇ​ക്കു​റി ഏ​റെ വൈ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വീറുറ്റ പോരാട്ടത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാല്‍ സ്വിങ് സ്റ്റേറ്റുകളില്‍ ചാഞ്ചാട്ടമുണ്ടാകും. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റുകള്‍. ഇവിടെയാണ് പോരാട്ടം.

ജയിക്കുന്നത് ആര്? അമേരിക്കന്‍ പ്രസിഡന്റിനെ പ്രവചിച്ച് മൂ ഡെങ്-വിഡിയോ

പെന്‍സില്‍വാനിയ കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട പ്രചരണങ്ങള്‍. അവിടെ മാത്രം അഞ്ചോളം റാലികളാണ് ഇരുവരും നടത്തിയത്. ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.