അമേരിക്കൻ ഫൈറ്റർ ജെറ്റ് വിമാനം യുഎസ് എഫ്-15 ഇ വെടിവെച്ചിട്ടു; പൈലറ്റ് ഇറാന്റെ പിടിയിലെന്ന് റിപ്പോർട്ട്

Spread the love

അമേരിക്കൻ ഫൈറ്റർ ജെറ്റ് വിമാനം യുഎസ്എഫ്- 15ഇയുടെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയൻ ന്യൂസ് ഏജൻസിയായ തസ്‌നിം. ദക്ഷിണ ഇറാനിൽ വച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനിൽ തന്നെ ലാൻഡ് ചെയ്യുകയായിരുന്നു. പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിൽ യുഎസ് സേന അദ്ദേഹത്തെ ഇറാൻ്റെ അതിർത്തി പ്രദേശത്ത് നിന്ന് പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് തസ്‌നിം റിപ്പോർട്ട് ചെയ്യുന്നു. ഐആർജിസിയുടെ എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ അത്യാധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ടാമത്ത എഫ് -35 നശിപ്പിച്ചു എന്നാണ് ഇറാനിയൻ സേന അറിയിച്ചിരിക്കുന്നത്.

video
play-sharp-fill

ഇക്കഴിഞ്ഞ മാർച്ച് 19നും ഒരു എഫ് -35 ജെറ്റ് തകർത്തതായി ഇറാനിയൻ സേന അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച വെടിവെച്ചിട്ട യുദ്ധവിമാനം പൂർണമായും നശിച്ചെന്നും പൈലറ്റ് രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് ഐആർജിസി പറയുന്നത്.