
ന്യൂയോര്‍ക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ വ്യാപാര കരാര്‍ അധികം വൈകാതെ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ്.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനും ഇടയില്‍ ശക്തമായ ബന്ധമുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവയില്‍ രാഷ്ട്രീയ തീരുമാനം വേണമെന്നാണ് റിപ്പോര്‍ട്ട്.
വാഹന നികുതി കുറയ്ക്കണമെന്ന അമേരിക്കയുടെ നിര്‍ദേശത്തിലും ഇന്ത്യ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യാ പസഫിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും വ്യാപാര കരാറില്‍ വൈകാതെ തന്നെ അന്തിമ ധാരണയിലെത്തുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ട്രംപും മോദിയും തമ്മില്‍ നല്ല ബന്ധമാണെന്നും അത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും കരോലിൻ പറഞ്ഞു.