മാസികയുടെ പേജുകൾക്കിടയിൽ കണ്ടെത്തിയത് 41 ലക്ഷത്തോളം രൂപയുടെ അമേരിക്കൻ ഡോളർ ; നെടുമ്പാശ്ശേരിയിൽ ഒരാൾ പിടിയിൽ

Spread the love

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് 41.92 ലക്ഷം രൂപയുടെ അമേരിക്കൻ ഡോളർ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി സ്വദേശി ജയകുമാറിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

100 അമേരിക്കൻ ഡോളറിന്റെ 500 കറൻസികളാണ് ഇയാളുടെ പക്കൽനിന്ന് പിടികൂടിയത്. കൊച്ചിയിൽനിന്ന് ക്വാലാംലംപുരിലേക്ക് പോയ വിമാനത്തിലാണ് ഡോളർ കടത്തിന് ശ്രമിച്ചത്.

വളരെ ആസൂത്രിതമായി പണം കടത്താൻ ശ്രമിച്ചത്. മാസികയുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ചാണ് 500 അമേരിക്കൻ നോട്ടുകൾ കടത്താൻ ശ്രമിച്ചത്. പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം കസ്റ്റംസ് പരിശോധിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group