സൗദിയിലെ പ്രിൻസ് സുല്‍ത്താൻ എയർ ബേസിന് നേരെ ഇറാൻ ആക്രമണം: 12 അമേരിക്കൻ സൈനികർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Spread the love

വാഷിങ്ടൺ: സൗദിയിലെ പ്രിൻസ് സുല്‍ത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

video
play-sharp-fill

ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 300ലധികം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, പരിക്കേറ്റവരിൽ 273 പേർ വീണ്ടും സേവനത്തിലേക്ക് മടങ്ങിയതായി അമേരിക്ക വ്യക്തമാക്കുന്നു. ഇതിനിടെ 13 സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. സംഘർഷം മാസങ്ങളോളം നീളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ എയർ ബേസിനെതിരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group